പാലക്കാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: January 6, 2019 9:34 am | Last updated: January 6, 2019 at 1:00 pm

പാലക്കാട്ട്: ബിജെപി- സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പാലക്കാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശ്ശേരി കുറ്റക്കോട് പൂന്തോട്ടത്തില്‍ ഷബീറലിക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വീട്ടില്‍ കയറി വെട്ടിയത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഹര്‍ത്താലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ ഭാഗമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച വൈകീട്ട് അട്ടപ്പാടി കള്ളമലയിലുണ്ടായ ബിജെപി- സിപിഎം സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഹര്‍ത്താല്‍ ദിവസം വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം. ജില്ലയില്‍ ഇതുവരെ ഹര്‍ത്താല്‍ അക്രമത്തില്‍ 509 പേര്‍ അറസ്റ്റിലായിട്ടുണ്ട്.