ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

Posted on: January 5, 2019 6:46 pm | Last updated: January 5, 2019 at 6:46 pm

പത്തനംതിട്ട: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വീണ്ടും നീട്ടി. മകരളവിക്ക് വരെ നിരോധനാജ്ഞ തുടരാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.