Connect with us

Kerala

പ്രളയം: വീട് നഷ്ടപ്പെട്ട 6594 കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു സഹായം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 6,594 കുടുംബങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ആദ്യഗഡു ധനസഹായം ലഭ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മ്മാണത്തിന് സന്നദ്ധത അറിയിച്ച് 7457 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ബാക്കിയുള്ളവരില്‍ അര്‍ഹരായവര്‍ക്ക് അടുത്ത ആഴ്ചയോടെ ആദ്യഗഡു നല്‍കും. മൂന്ന് ഗഡുക്കളായാണ് വീട് പുനര്‍നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കുകയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഭാഗികമായി തകര്‍ന്ന 2,43,690 വീടുകളില്‍ 57,067 പേര്‍ക്ക് ധനസഹായം ലഭ്യമാക്കി. വീട് പുനര്‍നിര്‍മാണത്തിന് അപേക്ഷകരെ സഹായിക്കാന്‍ “സുരക്ഷിത കൂടൊരുക്കും കേരളം” എന്ന പേരില്‍ ബ്ലോക്കുതലത്തിലും നഗരസഭാ തലത്തിലും 81 സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍ തകര്‍ന്ന പുറമ്പോക്കിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാന്‍ ജില്ലാകലക്ടര്‍മാര്‍ വിശദമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു.