Connect with us

Kerala

അമിത്ഷാ കേരളത്തിലേക്ക് വരണം; അത് സിപിഎമ്മിന്റെ ജനപിന്തുണ വര്‍ധിപ്പിക്കും: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപിയുടെ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ കേരളത്തില്‍ വരുന്നത് നല്ലതാണെന്നും ഓരോ തവണ അദ്ദേഹം കേരളത്തിലെത്തുമ്പോഴും സിപിമ്മിന്റെ ജനപിന്തുണ വര്‍ധിക്കുമെന്നും ബിജെപി തകരുമെന്നും കോടിയേരി പറഞ്ഞു.

ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ കേരളത്തിലെന്ന് ചോദിച്ച കോടിയേരി ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ലെന്നും പരിഹസിച്ചു.

Latest