തിരൂരങ്ങാടിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Posted on: January 5, 2019 10:41 am | Last updated: January 5, 2019 at 11:06 am

മലപ്പുറം: തിരൂരങ്ങാടി പതിനാറുങ്ങലില്‍ ഉണ്ടായ വാഹനാപകടത്തില്‍ താനൂര്‍ ഓലപ്പീടിക സ്വദേശിയായ യുവാവ് മരിച്ചു. തോട്ടത്തില്‍ സുബൈറിന്റെ മകന്‍ ഷമീം (22) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പരപ്പനങ്ങാടി ഉള്ളണം സ്വദേശി തുളസിയുടെ മകന്‍ സുപ്രീതിനെ(21) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. ഇരുവരും ചെമ്മാട് ഭാഗത്തുനിന്ന് ബൈക്കില്‍ വരുതിനിടെയാണ് അപകടം സംഭവിച്ചത്. കെട്ടിവലിച്ചു റോഡ് ക്രോസ് ചെയ്യുകകായിരുന്ന ഓട്ടോറിക്ഷയുടെ കയറില്‍ തട്ടി ഇവര്‍ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. പഠനസമയം കഴിഞ്ഞ് കാറ്ററിങ്ങ് ജോലി ചെയ്ത് മടങ്ങവെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും പരപ്പനങ്ങാടി കോ ഓപറേറ്റീവ് കോളേജിലെ ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളാണ്. പരപ്പനങ്ങാടി തഅലീം സ്‌കൂളിലെ 2014 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാഥിയായ ശമീം പ്രദേശത്തെ സജീവ എസ്എസ്എഫ് പ്രവര്‍ത്തകന്‍ കൂടിയാണ്. മാരിയത്താണ് മാതാവ്.