Connect with us

Sports

ഇന്ന് ഏഷ്യന്‍ കിക്കോഫ്; യുഎഇ- ബഹ്‌റൈന്‍ ഉദ്ഘാടനപ്പോരാട്ടം

Published

|

Last Updated

അബൂദബി: പതിനേഴാം ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് യു എ ഇയില്‍ തുടക്കം. 2026 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്വപ്‌നസഞ്ചാരത്തിന്റെ ചവിട്ടുപടിയായേക്കാവുന്ന മത്സരങ്ങള്‍ക്കായി രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്. ഇന്ത്യ നാളെ ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെ നേരിടും. വൈകുന്നേരം ഏഴിനാണ് മത്സരം.

24 ഫൈനലിസ്റ്റുകളാണ് ഇത്തവണ പോരാട്ടത്തിനുള്ളത്. നേരത്തേ അത് 16 ആയിരുന്നു. ആതിഥേയരായ യു എ ഇ ഉദ്ഘാടന മത്സരത്തില്‍ ബഹ്‌റൈനെ നേരിടും. സയ്യിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
യുവനിരയുമായാണ് ഇന്ത്യ യു എ ഇയില്‍ എത്തിയിരിക്കുന്നത്. സുനില്‍ ഛേത്രി മാത്രമാണ് ഏഷ്യാ കപ്പില്‍ കളിച്ച് പരിചയമുള്ള താരം. ഗുര്‍പ്രീത് സന്ധു 2011ല്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. മലയാളി താരങ്ങളായ അനസ്, ആഷിഖ് എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ബഹ്‌റൈനെയും തായ്‌ലാന്‍ഡിനെയും ഞെട്ടിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സ്വന്തമാക്കുക ആകും കോണ്‍സ്റ്റന്റൈന്റെ പ്രഥമ ലക്ഷ്യം. 2011 ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുന്നത്. മൂന്ന് തവണ ടൂര്‍ണമെന്റില്‍ പങ്കെടത്തിട്ടുണ്ട്. 1964 ല്‍ റണ്ണേഴ്‌സപ്പായതാണ് മികച്ച പ്രകടനം. ഫിഫ റാങ്കിംഗില്‍ നൂറില്‍ ഇടം പിടിച്ചു.

യു എ ഇ ആതിഥ്യമരുളുന്ന രണ്ടാമത് ഏഷ്യന്‍ കപ്പാണിത്. 1996ലാണ് യു എ ഇയില്‍ ആദ്യമായ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ നടന്നത്. എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് കൂടിയാണിത്.

Latest