സംഘര്‍ഷം: മോദിയുടെ കേരള സന്ദര്‍ശനം മാറ്റി

Posted on: January 5, 2019 12:03 am | Last updated: January 5, 2019 at 12:03 am

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ജനുവരി ആറിനു നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം മാറ്റിവെച്ചു. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണിത്.

പത്തനംതിട്ടയില്‍ ബി ജെ പിയുടെ റാലിയില്‍ സംബന്ധിക്കുകയായിരുന്നു മോദിയുടെ സന്ദര്‍ശനോദ്ദേശ്യം.