Connect with us

National

കരാര്‍ തുക നല്‍കുന്നതുവരെ അനില്‍ അംബാനിയെ ജയിലിലടക്കണമെന്ന ആവശ്യവുമായി എറിക്‌സണ്‍

Published

|

Last Updated

മുംബൈ: വ്യവസായ പ്രമുഖനും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനുമായ അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ വീണ്ടും കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. റിലയന്‍സിന്റെ ദേശീയ ശൃംഖലയുടെ നടത്തിപ്പിനായി ഏഴു വര്‍ഷത്തെ കരാര്‍ ലഭിച്ച തങ്ങള്‍ക്ക് അതനുസരിച്ചുള്ള പണം നല്‍കിയില്ലെന്നാണ് കമ്പനിയുടെ പരാതി. ലഭിക്കാനുള്ള 550 കോടി രൂപ നല്‍കാതെ അംബാനിയെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കരുത്, തുക നല്‍കുന്നതു വരെ അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

എറിക്‌സണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കു കുടിശ്ശിക നല്‍കാന്‍ സഹായകമാകുന്ന സ്‌പെക്ട്രം ലേലം വൈകുന്നതില്‍ ടെലികോം മന്ത്രാലയത്തിനെതിരെ ആരോപണമുന്നയിച്ച് റിലയന്‍സും മുംബൈ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇരു ഹരജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.