എ എന്‍ ഷംസീറിന്റെ വീടിനു നേരെ ബോംബേറ്

Posted on: January 4, 2019 11:07 pm | Last updated: January 5, 2019 at 9:00 am

കണ്ണൂര്‍: സി പി എം നേതാവും തലശ്ശേരി എം എല്‍ എയുമായ എ എന്‍ ഷംസീറിന്റെ വീടിനു നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് ഇന്നു രാത്രി 10.15ഓടെ ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ എം എല്‍ എ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ വീടിനകത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. വീട്ടിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നതൊഴിച്ചാല്‍ പറയത്തക്ക നാശനഷ്ടങ്ങളില്ല. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ ബോംബെറിഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് തലശ്ശേരിയില്‍ സി പി എം, ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.