ചന്ദ്രന്‍ ഉണ്ണിത്താന്റെ കൊലപാതകം ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Posted on: January 4, 2019 10:49 pm | Last updated: January 4, 2019 at 10:50 pm

പത്തനംതിട്ട: ഹര്‍ത്താലിനിടെ പന്തളത്ത് ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നയാള്‍ കൊല്ലപ്പെടാനിടയായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ കണ്ണന്‍, അജു എന്നിവര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇവരെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെ, പ്രതികള്‍ കെട്ടിടത്തിനു മുകളില്‍ കയറി പ്രതിഷേധക്കാര്‍ക്കു നേരെ കരിങ്കല്ലും ഇഷ്ടികയും ഉപയോഗിച്ച് എറിയുകയായിരുന്നു. പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് അറിയുന്നത്.