പുനര്‍ നിര്‍മാണം: ഇന്ത്യയുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് അഫ്ഗാന്‍

Posted on: January 4, 2019 10:15 pm | Last updated: January 4, 2019 at 10:15 pm

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ വഹിക്കുന്ന പങ്കിന് നന്ദി അറിയിച്ച് അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മോഹിബ്. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഹംദുല്ല ഉപചാര വാക്കുകള്‍ ചൊരിഞ്ഞത്. അഫ്ഗാന്റെ വികസനത്തിന് ഇന്ത്യ സഹായം നല്‍കുന്നതിനെ ആക്ഷേപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയതിനു പിന്നാലെയാണിത്.

അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍, ഐക്യം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍, ആസന്നമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ത്രിദിന സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോഹിബ് ഇവിടെയെത്തിയത്.