Connect with us

Kerala

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം: പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

തുലാമാസ പൂജ നടക്കുന്ന അവസരത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലെ പോലീസ് അന്വേഷണം എവിടെയുമെത്തിയിട്ടില്ലെന്നും അതിനാലാണ് സംഘടിത അക്രമങ്ങള്‍ തുടരുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest