Connect with us

National

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍; ബിജെപി വെട്ടില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാംവിലാസ് പാസ്വാന്‍ രംഗത്തിയത് ബിജെപിയെ വെട്ടിലാക്കി. ബഹിരാകാശത്ത് പോലും സ്ത്രീകള്‍ക്ക് പോകാമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തതെന്ന് പാസ്വാന്‍ ചോദിച്ചു.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി അധികാരം നല്‍കിയതാണ്. രണ്ട് സ്ത്രീകള്‍ പ്രവേശിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ അവരെ തടയുന്നുണ്ടോ? ലിംഗ വിവേചനം പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ കേരളത്തിലുടനീളം സംഘര്‍ഷം അഴിച്ചുവിട്ട ബിജെപിക്കും സംഘപരിവാറിനും തിരിച്ചടിയാണ് പാസ്വാന്റെ നിലപാട്.

നേരത്തെ, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി എംപി ഉദിത് രാജും രംഗത്തെത്തിയിരുന്നു. ദലിതനെന്ന നിലയിലും ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയില്‍ യുവതീ പ്രവേശം നടന്നതില്‍ അതിയായ സന്തോഷമുണ്ട്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനോടും കേരള ബിജെപിയോടും യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest