കണ്ണൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു ; പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Posted on: January 4, 2019 2:03 pm | Last updated: January 4, 2019 at 2:34 pm

കണ്ണൂര്‍: പുതിയ തെരുവില്‍ ബിജെപി ഓഫീസിന് അക്രമികള്‍ തീയിട്ടു. ഓഫീസിനുള്ളിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ രമേശന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ പാതക്ക് സമീപം ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനാണ് തീയിട്ടത്. ഇന്നലെ രാത്രി 12ഓടെയായിരുന്നു സംഭവം. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡ്, പ്രചാരണ സാമഗ്രികള്‍, ഫോട്ടോകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ ചിറക്കല്‍ പഞ്ചായത്ത് ഓഫീസിന് നേരെ കല്ലേറുണ്ടാവുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ ബിജെപി ഓഫീസിന് തീവെച്ചത്.