Connect with us

National

എച്ച് എസ് ഫൂല്‍ക്ക ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പഞ്ചാബിലെ മുന്‍ പ്രതിപക്ഷ നേതാവും അഭിഭാഷകനുമായ എച്ച് എസ് ഫൂല്‍ക്ക ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. “താന്‍ ആം ആദ്മി പാര്‍ട്ടി അംഗത്വം രാജിവെക്കുകയാണ്. പാര്‍ട്ടിയെ സേവിക്കാന്‍ തനിക്ക് അവസരം തന്നതില്‍ നന്ദിയുണ്ട”്. അദ്ദേഹത്തിന്റെ രാജിക്കത്തില്‍ സൂചിപ്പിക്കുന്നു.

സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്ന ഫൂല്‍ക കോണ്‍ഗ്രസിനെ ശക്തിയായി എതിര്‍ക്കുന്ന നേതാവാണ്. കോണ്‍ഗ്രസുമായി എഎപി സഖ്യമുണ്ടാക്കിയേക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് രാജി എന്നത് ശ്രദ്ധേയമാണ്.

2015ലുണ്ടായ സിഖ് പ്രതിഷേധവും തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പിനെക്കുറിച്ചും അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രഞ്ജിത് സിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവശ്യമായ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമനിര്‍മ്മാണ പദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു.
നേരത്തെ, ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം അജയ് മാക്കാന്‍ രാജിവെച്ചിരുന്നു. രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുണ്ട്.

Latest