ഹര്‍ത്താലിനെതിരെ ഹൈക്കോടതിയില്‍ ഹരജി

Posted on: January 4, 2019 1:39 pm | Last updated: January 4, 2019 at 1:39 pm

കൊച്ചി: ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ.ബിജു രമേശ് ആണ് ഹരജി നല്‍കിയത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. കെപി സതീശന്‍ മുഖേനയാണ് ഹരജി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും.

തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകള്‍ കേരളത്തിന്റെ വ്യാപാര വ്യവസായ മേഖലക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന് ഹരജിയില്‍ ആരോപിക്കുന്നുണ്ട്. ഇന്നലെ ബിജെപി പിന്തുണയോടെ നടന്ന ഹര്‍ത്താലിനിടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വലിയതോതിലുള്ള ആക്രമണങ്ങളാണ് അരങ്ങേറിയത്. അക്രമത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന് പിറകെയാണ് ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഹരജിയെത്തിയിരിക്കുന്നത്.