അക്രമം; പേരാമ്പ്രയില്‍ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ

Posted on: January 4, 2019 1:22 pm | Last updated: January 4, 2019 at 2:24 pm

കോഴിക്കോട്: ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ പേരാമ്പ്രയിലെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു.

ഇന്നലെ വലിയ സംഘര്‍ഷമുണ്ടായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വലിയമല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.