സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

Posted on: January 4, 2019 1:06 pm | Last updated: January 4, 2019 at 2:04 pm

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസില്‍ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പോലീസാണ് സൗബിനെ അറസ്റ്റ് ചെയ്തത്. സൗബിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കൊച്ചി തേവരയിലുള്ള ഫഌറ്റിന് മുന്നില്‍വെച്ചുണ്ടായ സംഭവത്തിലാണ് അറസ്റ്റ്. ഫ്‌ളാറ്റിന് മുന്നില്‍ ഗതാഗത തടസമുണ്ടാക്കുംവിധം കാര്‍ പാര്‍ക്ക് ചെയ്തത് മാറ്റിയിടാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലെത്തുകയായിരുന്നു. മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സൗബിന്‍ അറസ്റ്റിലായത്.