സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി

Posted on: January 4, 2019 12:51 pm | Last updated: January 4, 2019 at 2:04 pm

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണ പവന് 23,800 രൂപയായി. ജനുവരി രണ്ടിന് സ്വര്‍ണ വില പവന് 23,640 രൂപയായിരുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്.