Connect with us

National

ബാബരി കേസ് ജനുവരി പത്തിലേക്ക് മാറ്റി ; വാദം കേള്‍ക്കുന്ന ബെഞ്ച് സംബന്ധിച്ച് തീരുമാനം ഇതിന് മുമ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരി പത്തിലേക്ക് മാറ്റി. കേസില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്നത് പത്തിന് മുമ്പ് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്‌കെ കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. കേസ് തീര്‍പ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികല്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ വാദം കേള്‍ക്കുന്നത് പത്തിലേക്ക് മാറ്റുകയാണെന്നും ബെഞ്ച് അറിയിക്കുകയായിരുന്നു.

ബാബരി മസ്ജിദ് ഉള്‍പ്പെടുന്ന 277 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക് നല്‍കി 2010ല്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച 14 ഹരജികളിലാണ് പത്തിന് സുപ്രീം കോടതി വാദം കേള്‍ക്കുക. കേസ് ഉടന്‍ പരിഗണിക്കണമെന്ന യുപി സര്‍ക്കാറിന്റെ ഹരജി ഒക്ടോബറില്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമനടപടികള്‍ അവസാനിച്ച ശേഷമെ ഓര്‍ഡിനന്‍സ് സംബന്ധിച്ച് തീരുമാനമെടുക്കുവെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത്തന്നെ ഓര്‍ഡിന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മോദിയെ തിരുത്തുകയുമുണ്ടായി.

Latest