കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമം

Posted on: January 4, 2019 11:17 am | Last updated: January 4, 2019 at 12:49 pm

കോഴിക്കോട്: ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ട മിഠായിത്തെരുവില്‍ രണ്ട് കടകള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമം. മോഹന്‍ദാസിന്റെ പേരിലുള്ള എ ശങ്കരന്‍ ഫാന്‍സി്, അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള തങ്കം റെഡിമെയ്ഡ്‌സ് എന്നീ കടകളാണ് തീവെച്ചി നശിപ്പിക്കാന്‍ ശ്രമിച്ചത്. തങ്കം റെഡിമെയ്ഡ്‌സിന്റെ മുന്നിലുള്ള മാറ്റുകളും താഴുകളും പൂര്‍ണമായും അഗ്നിക്കിരയായിട്ടുണ്ട്. രണ്ട് കടകളുടേയും അകത്തേക്ക് തീ പടര്‍ന്നിട്ടുണ്ട്.

വ്യഴാഴ്ച രാത്രിയാകും തീവെപ്പ് ശ്രമം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഇവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പോലീസ്. മിഠായിത്തെരുവില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാഴാഴ്ച വ്യാപകമായ അക്രമമുണ്ടായിരുന്നു.