അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ചു

Posted on: January 4, 2019 10:57 am | Last updated: January 4, 2019 at 12:28 pm

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ
ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം അജയ് മാക്കന്‍ രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളാലാണ് രാജിയെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാക്കന്റെ രാജി അംഗീകരിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് രാജിക്കാര്യം മാക്കന്‍ അറിയിച്ചത്. രാജിക്കാര്യം പുറത്തുവിടും മുമ്പ് മാക്കന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് വര്‍ഷം മുമ്പാണ് മാക്കാന്‍ കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകം ്അധ്യക്ഷ സ്ഥാനമേല്‍ക്കുന്നത്.