ദേശീയ വോളിയില്‍ തുടക്കം ഗംഭീരമാക്കി കേരളം; കീഴടക്കിയത് കര്‍ണാടകത്തെ

Posted on: January 3, 2019 11:02 pm | Last updated: January 3, 2019 at 11:02 pm

ചെന്നൈ: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടക്കം ഗംഭീരമാക്കി കേരളം. തങ്ങളുടെ ആദ്യ മത്സരത്തില്‍ കര്‍ണാടകയെയാണ് കേരളം തകര്‍ത്തുവിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം. സ്‌കോര്‍: (25-18, 25-20, 25-21).

ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ടൂര്‍ണമെന്റിനെത്തിയ കേരളത്തിനു വേണ്ടി മുന്‍നിരയില്‍ ജെറോം വിനീത്, അജിത്‌ലാല്‍ എന്നിവര്‍ കിടയറ്റ സ്മാഷുകളാല്‍
എതിരാളികളെ വെള്ളം കുടിപ്പിച്ചു. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ അഖില്‍ ജോസിന്റെയും ലിബറോ സി കെ രതീഷിന്റെയും പ്രകടനവും മികച്ചതായിരുന്നു.

ഇന്ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. കേരളത്തിന്റെ വനിതാ ടീം കര്‍ണാടകക്കെതിരെ മാറ്റുരക്കും. ആദ്യ മത്സരത്തില്‍ തെലുങ്കാനയെ കേരള വനിതകള്‍ കീഴടക്കിയിരുന്നു.