മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്ര്‌സ് പ്രവര്‍ത്തകന് പൈലറ്റ് വാഹനമിടിച്ച് പരുക്ക്

Posted on: January 3, 2019 2:21 pm | Last updated: January 3, 2019 at 2:22 pm


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്ര്‌സ് പ്രവര്‍ത്തകന് പരുക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ പൈലറ്റ് വാഹനം ഇടിച്ചാണ് സംഭവം. രാജീവ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല വിഷയത്തി പ്രതിഷേധിച്ച് യുഡിഎഫ് കരിദിനാചരണത്തിനിടെയായിരുന്നു സംഭവം.

കരിദിനത്തിന്റെ ഭാഗമായി യുഡിഎഫ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമമുണ്ടായത്.