നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മികച്ച സ്‌കോര്‍; 303/4

Posted on: January 3, 2019 1:38 pm | Last updated: January 3, 2019 at 1:38 pm

സിഡ്‌നി: ഓസീസിന് എതിരായ നാലാമത്തെയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മികച്ച സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 303 എന്ന നിലയിലാണ് ഇന്ന് കളി അവസാനിച്ചത്. 130 റണ്‍സെടുത്ത് ക്രീസില്‍ തുടരുന്ന പൂജാരയാണ് ഇന്ത്യന്‍ സ്‌കോര്‍ മിന്നിച്ചത്. 39 റണ്‍സുമായി ഹനുമ വിഹാരിയും ക്രീസിലുണ്ട്.

199 പന്തില്‍ 13 ബൗണ്ടറിയോടെയാണ് പൂജാര സെഞ്ച്വറി നേടിയത്. പൂജാരക്കിത് പരമ്പരയിലെ മൂന്നാത്തെയും കരിയറിലെ 18ാമത്തെയും സെഞ്ച്വറി നേട്ടമാണ്.

77 റണ്‍സെടുത്ത് മായങ്ക അഗര്‍വാള്‍, ഒന്‍പത് റണ്‍സെടുത്ത് ലോകേഷ് രാഹുല്‍, 23 റണ്‍സെടുത്ത് വിരാട് കോഹ്‌ലി, 18 റണ്‍സെടുതത്് അജിങ്ക്യ രഹാനെ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.
ഓസീസിനായി ജോഷ്‌ െഹയ്‌സല്‍വുഡ് രണ്ടും നേഥന്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.