ബുലന്ദ്ശഹര്‍: മുഖ്യ സൂത്രധാരനമായ ബജ്‌റംഗ്ദള്‍ നേതാവ് അറസ്റ്റില്‍

Posted on: January 3, 2019 10:25 am | Last updated: January 3, 2019 at 3:17 pm

ലക്നൗ: ബുലന്ദ്ശഹര്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒരു മാസമായി ഇയാള്‍ ഒളിവിലായിരുന്നു. സംഘടന ഇടപെട്ട് ഇയാളെ പൊലീസിനു കൈമാറുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒളിസങ്കേതത്തില്‍ നിന്ന് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചത് യോഗേഷ് രാജാണ്.

ഡിസംബര്‍ 3-നാണ് ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. കാട്ടിനുള്ളില്‍ കന്നുകാലികളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.