Connect with us

Kerala

നട അടച്ച തന്ത്രിയുടെ നടപടി കോടതിവിധിയുടെ ലംഘനം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം:ശബരിമലയില്‍ യുവതില്‍ പ്രവേശിച്ചതിന്റെ പേരില്‍ നട അടച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി നടപ്പിലാക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അതിന് കഴിയില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്ത്രിയുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പ്രസ്താവിച്ചത്. ക്ഷേത്രം അടക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് തന്ത്രി അല്ല, ദേവസ്വം ബോര്‍ഡാണ്. സ്ത്രീ പ്രവേശന കാര്യത്തില്‍ സര്‍ക്കാറിന് ഒരു വാശിയുമില്ല. എന്നാല്‍ കോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ നടപടി വിശ്വാസത്തോടുള്ള എതിര്‍പ്പായി കാണേണ്ടതില്ല. മറിച്ച് അത് ഭരണഘടനയോടുള്ള ഉത്തരവാദിത്വമാണ്. താന്‍ വിശ്വാസം തകര്‍ക്കുന്ന മുഖ്യമന്ത്രിയല്ല. കേരളത്തിന്റെ നവോദഥാന ചരിത്രത്തില്‍ വനിതാ മതില്‍ പുതിയ അധ്യായമാണ് രചിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.