Connect with us

Kerala

ശബരിമല നട അടച്ചത് കോടതിയലക്ഷ്യം; തന്ത്രിക്കെതിരെ നടപടി വേണമെന്ന് കോടിയേരി

Published

|

Last Updated

കൊച്ചി: ശബരിമലയില്‍ സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതിയലക്ഷ്യ കുറ്റം ചുമത്തി അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം.

ശബരിമലയില്‍ ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്നാണ് കോടതി ഉത്തരവ്. ആ വിധി നടപ്പില്‍ വരുത്തുകയാണ് തന്ത്രിയും ദേവസ്വം ബോര്‍ഡും ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ വിധിയെ വെല്ലുവിളിക്കുന്ന സമീപനമാണ് തന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. സ്ത്രീകളെ സമ്മര്‍ദം ചെലുത്തിയും നിര്‍ബന്ധപൂര്‍വവും ശബരിമലയിലെത്തിക്കാന്‍ ശ്രമിക്കില്ലെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. അതു നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

അതേസമയം, ദര്‍ശനം നടത്താനുള്ള ആഗ്രഹവുമായി എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ടു സ്ത്രീകള്‍ ദര്‍ശനം നടത്തിയത് പോലീസ് സംരക്ഷണത്തോടെ തന്നെയാണെന്നും കോടിയേരി പറഞ്ഞു.

Latest