ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി എംപി

Posted on: January 2, 2019 3:22 pm | Last updated: January 2, 2019 at 4:37 pm

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി എംപി ഉദിത് രാജ്. ദലിതനെന്ന നിലയിലും ഭരണഘടനയില്‍ വിശ്വസിക്കുന്ന വ്യക്തിയെന്ന നിലയിലും ശബരിമലയില്‍ യുവതീ പ്രവേശം നടന്നതില്‍ അതിയായ സന്തോഷമുണ്ട്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാടിനോടും കേരള ബിജെപിയോടും യോജിപ്പില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അവസരമൊരുക്കിയ ഇടത് സര്‍ക്കാറിന് അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു.
ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ 3.30നാണ് കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത്.