നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്- ഐ എന്‍ എല്‍ ലയനത്തിന് പിന്തുണ

Posted on: January 2, 2019 1:05 pm | Last updated: January 2, 2019 at 1:05 pm

കോഴിക്കോട്: ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സും ഐ എന്‍ എലുമായി നടത്തുന്ന ലയന ചര്‍ച്ചകളുടെ കാര്യത്തില്‍ സംസ്ഥാന സമിതി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എന്‍ എസ് സി ജില്ലാ പ്രവര്‍ത്തക സമിതി യോഗം പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ മതേതര ആദര്‍ശം നിലനിര്‍ത്തിയും മാന്യമായ പരിഗണന നല്‍കിയുമുള്ള ലയനം ഇടതു മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു. മുത്തലാഖ് വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നിരുത്തരവാദത്തെ വെള്ളപൂശിയ ലീഗ് നേതൃത്വത്തിന്റെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.

എന്‍ എസ് സി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഒ പി ഐ കോയ, എയര്‍ലൈന്‍സ് അസീസ്, ജലീല്‍ പുനലൂര്‍, ഒ പി റശീദ്, എം എസ് മുഹമ്മദ്, സലീം വേങ്ങാട്ട് സംസാരിച്ചു.