ഇന്ത്യ-പസഫിക് മേഖലയില്‍ യു എസ് നേതൃത്വം വിപുലപ്പെടുത്തും; നിയമനിര്‍മാണ രേഖയില്‍ ട്രംപ് ഒപ്പുവച്ചു

Posted on: January 2, 2019 12:25 pm | Last updated: January 5, 2019 at 4:26 pm

വാഷിംഗ്ടണ്‍: ഇന്ത്യ-പസഫിക് മേഖലയില്‍ അമേരിക്കയുടെ നേതൃത്വവും നിയന്ത്രണവും ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണ രേഖയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കുന്ന രേഖയില്‍ അന്താരാഷ്ട്ര സംവിധാനങ്ങളെ അട്ടിമറിക്കുന്ന ചൈനയുടെ നടപടികളെ അപലപിച്ചിട്ടുണ്ട്.

ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുരക്ഷയും നടപ്പിലാക്കുക ലക്ഷ്യമിട്ട് ഇന്ത്യയും യു എസും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയുള്ള 204 ാം വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തി. സാമ്പത്തിക, സുരക്ഷാ കരാറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും രേഖ വ്യവസ്ഥ ചെയ്യുന്നു.