ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് വസ്തുത: മുഖ്യമന്ത്രി

Posted on: January 2, 2019 10:16 am | Last updated: January 2, 2019 at 2:08 pm

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ യുവതികള്‍ കയറിയത് വസ്തുകയാണെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെയും യുവതികള്‍ ശബരിമലയില്‍ പോയിരുന്നു. എന്നാല്‍, തടസ്സങ്ങള്‍ ഉണ്ടായത് കൊണ്ട് കയറാന്‍ പറ്റിയിരുന്നില്ല. ഇന്ന് തടസ്സങ്ങളുണ്ടായിട്ടുണ്ടാകില്ല. ദര്‍ശനം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പോലീസ് സുരക്ഷ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി ബിന്ദു എന്നീ യുവതികളാണ് ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.