സലഫിസം സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്നു: ഇ സുലൈമാന്‍ മുസ്‌ലിയാര്‍

Posted on: January 2, 2019 9:43 am | Last updated: January 2, 2019 at 9:43 am

കൊളത്തൂര്‍: മതത്തിന്റെ സന്ദേശങ്ങളെ തെറ്റായി അവതരിപ്പിച്ച് മതത്തിലും സമൂഹത്തിലും കുഴപ്പം സൃഷ്ടിക്കുകയാണ് സലഫിസമെന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍. കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ മതബിരുദധാരികള്‍ക്കായി കൊളത്തൂര്‍ അലവി സഖാഫിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ആദര്‍ശ പഠന കോഴ്‌സിന്റെ നാലാമത് ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സലഫിസത്തെ സമൂഹം കരുതിയിരിക്കണമെന്നും ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം ജനങ്ങളില്‍ എത്തിക്കേണ്ടത് പണ്ഡിതരുടെ ബാധ്യതയാണന്നും അദ്ദേഹം പറഞ്ഞു.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തി. സയ്യിദ് കെ എസ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍, പി എസ് കെ ദാരിമി എടയൂര്‍, പി വി സൈതലവി സഖാഫി, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, അഹ്മദ് അബ്ദുല്ല അഹ്‌സനി, അശ്‌റഫ് അശ്‌റഫി, സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി പ്രസംഗിച്ചു. ഹാഫിള് മുഹമ്മദ് ശരീഫ് സഖാഫി സ്വാഗതവും ഡോ അബ്ദുന്നാസിര്‍ അര്‍ശദി നന്ദിയും പറഞ്ഞു.