ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ രാമക്ഷേത്രം നിര്‍മിക്കണം ; മോദിയെ തിരുത്തി ആര്‍എസ്എസ്

Posted on: January 1, 2019 11:52 pm | Last updated: January 2, 2019 at 9:16 am

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ തള്ളി ആര്‍എസ്എസ് രംഗത്ത്. ഈ സര്‍ക്കാറിന്റെ കാലത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല പറഞ്ഞു. രാമക്ഷേത്രമെന്ന വാഗ്ദാനം പാലിക്കാനാണ് ജനം ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും ഹൊസബൊല വ്യക്തമാക്കി.

കോടതി വിധി വന്ന ശേഷം മാത്രമെ രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കുവെന്ന് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു.ഇതിനെതിരെയാണ് ആര്‍എസ്എസ് രംഗത്തെത്തിയത്. മോദിയുടെ നിലപാടിനെതിരെ ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. മോദിക്ക് ശ്രീരാമനേക്കാള്‍ വലുതാണോ നിയമമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ചോദിച്ചു.