അക്രമത്തിലൂടെ സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലി തുറന്നുകാട്ടപ്പെട്ടു: കോടിയേരി

Posted on: January 1, 2019 10:51 pm | Last updated: January 2, 2019 at 9:16 am

തിരുവനന്തപുരം:വനിതാ മതില്‍ വന്‍വിജയമാകുമെന്ന് കണ്ടപ്പോഴാണ് ആര്‍എസ്എസുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് അക്രമത്തിലൂടെ തുറന്നുകാട്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ചേറ്റുകുണ്ടിലും കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി തലായിലുമാണു വനിതാ മതിലിന്റെ ഭാഗമായ സ്ത്രീകളെ ആര്‍എസ്എസുകാര്‍ അക്രമിച്ചത്. സ്ത്രീകള്‍ക്കു നേരെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ചാണ് അക്രമം നടത്തിയത് . എല്ലാവിധ നുണകളും തകര്‍ന്നടിഞ്ഞപ്പോഴാണു സംഘപരിവാര്‍ അക്രമത്തിന്റെ പാത സ്വീകരിച്ചത്.55 ലക്ഷത്തിലേറെ സ്ത്രീകള്‍ മതിലില്‍ പങ്കാളികളായി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ പങ്കാളിത്തമുണ്ടായെന്നും കോടിയേരി പറഞ്ഞു