പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് കുട്ടികളില്‍ ഒരാള്‍ മരിച്ചു

Posted on: January 1, 2019 8:58 pm | Last updated: January 1, 2019 at 11:38 pm

തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. നാല് കുട്ടികളെയാണ് കടലില്‍ കുളിക്കുന്നതിനിടെ കാണാതായത്.

ഇതില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരിച്ചത്. മറ്റൊരു കുട്ടി അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.