വനിതാ മതില്‍ ചരിത്ര വിജയം ; യാഥാസ്ഥിതിക വര്‍ഗീയ ശക്തികള്‍ക്ക് താക്കീതായി : മുഖ്യമന്ത്രി

Posted on: January 1, 2019 8:32 pm | Last updated: January 1, 2019 at 10:52 pm

തിരുവനന്തപുരം: വനിതാ മതില്‍ ചരിത്ര വിജയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാഥാസ്ഥിതിക വര്‍ഗീയ ശക്തികള്‍ക്ക് മതില്‍ താക്കീതായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീ സമൂഹം പുരോഗമന ചിന്തക്കൊപ്പം നിന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീ മുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക – വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാ മതില്‍. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീ സമൂഹം മതിലില്‍ ഒത്തുചേര്‍ന്നു. ഈ സ്ത്രീ സമൂഹം കേരളത്തിന്റെ അന്തസും അഭിമാനവും ഉയര്‍ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.