വനിതാ മതില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല ; വര്‍ഗീയ മതിലെന്ന് തെളിഞ്ഞു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: January 1, 2019 8:19 pm | Last updated: January 1, 2019 at 10:17 pm

തിരുവനന്തപുരം: വനിതാ മതിലിനായി സര്‍ക്കാര്‍ 500 കോടി രൂപയെങ്കിലും ചിലവഴിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതിലാണെന്ന് തെളിഞ്ഞെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വനിതാ മതില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. ബന്ദിന് സമാനമായ സാഹചര്യമൊരുക്കിയാണ് മതില്‍ തീര്‍ത്തത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടറിയേറ്റിലും സര്‍ക്കാര്‍ ഓഫീസുകളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ആജ്ഞക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പ്രളയത്തില്‍പ്പെട്ടവര്‍ ഇപ്പോഴും കരകയറാനാകാതെ ദുരിതത്തിലുഴലുമ്പോഴാണ് വനിതാ മതിലെന്ന ധൂര്‍ത്ത് നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.