Connect with us

Gulf

നന്മയുടെ മുഖങ്ങള്‍ അടയാളപ്പെടുത്തി അതിര്‍ത്തിയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

Published

|

Last Updated

ദുബൈ: യു എ ഇ നന്മയുടെ മുഖം അടയാളപ്പെടുത്തി പുഞ്ചിരി തൂകിയാണ് ഓരോ യാത്രക്കാരനെയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ദുബൈയിലേക്ക് സ്വാഗതം ചെയ്യുന്നത്. യു എ ഇ യുടെ മഹത്തായ സംസ്‌കാരവും സഹിഷ്ണുതയും വിദേശികള്‍ ആദ്യമായി അനുഭവിച്ചറിയുന്നത് ഈ ഉദ്യോഗസ്ഥരിലൂടെ. അവിടെ തുടങ്ങുന്നൂ ഈ രാജ്യത്തിന്റെ വിദേശികളോടുള്ള സ്നേഹ പ്രകടനത്തിന്റെ ആരംഭം. ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥ അനുസരിച്ച് എത്തുന്ന ഓരോ വിദേശിയും അനുഭവിച്ചറിയുന്നതാണ് ആ സ്‌നേഹവായ്പ്. അതുകൊണ്ട് തന്നെ അതിര്‍ത്തികളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ പ്രത്യേകം പ്രശംസിച്ച്‌കൊണ്ട് ദുബൈ ജനറല്‍ ഡയറക്‌ടേറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മുഖ്യ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വകുപ്പിന്റെ സോഷ്യല്‍ മീഡിയകളില്‍ ട്വീറ്റ് ചെയ്തു. ദുബൈയില്‍ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന കര- നാവിക- വ്യോമ ഉദ്യോഗസ്ഥരേയാണ് അഭിനന്ദിച്ചത്. പ്രത്യേകിച്ച് ലോകത്തിലെ തിരക്കേറിയ ദുബൈ വിമാനത്താവള പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ പവലിയനില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ. യു എ ഇയുടെ മഹത്തായ പെരുമാറ്റം അടയാളപ്പെടുത്തിയും സുരക്ഷ സംരക്ഷിച്ചു കൊണ്ടും ദുബൈയുടെ മുന്‍നിരയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ മഹത്തായ സേവനത്തെ മാനിക്കുന്നുവെന്നും അവര്‍ക്ക് ക്യതജ്ഞത അറിയിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ ട്വീറ്റ് ചെയ്തു. പുഞ്ചിരിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തില്‍ യാത്രക്കാരെ മികച്ച രീതിയില്‍ സ്വാഗതം ചെയ്യുകയും, അവര്‍ക്ക് സന്തോഷകരമായ സേവനങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്

ടൂറിസം രംഗത്തും വാണിജ്യ രംഗത്തും ദുബൈ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ഫലമായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വന്‍ സന്ദര്‍ശന പ്രവാഹമാണുണ്ടായിരുന്നത്. അവര്‍ക്ക് ദുബൈയിലേക്ക് എത്താന്‍ ഏറ്റവും വേഗത്തിലും കൃത്യനിഷ്ഠയിലും സേവനം ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2018ല്‍ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് ഏതാണ്ട് 48.56 മില്യണിലധികം യാത്രക്കാരാണ്. അവര്‍ക്കെല്ലാം ഏറ്റവും മികവാര്‍ന്ന സേവനങ്ങളാണ് ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Latest