ഹെല്‍മറ്റ് ധരിക്കാതെ സകൂട്ടറില്‍ വനിതാ മതില്‍ പ്രചാരണം ; പ്രതിഭാ ഹരി എംഎല്‍എ പിഴയൊടുക്കി

Posted on: January 1, 2019 7:21 pm | Last updated: January 1, 2019 at 9:00 pm

ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ വനിതാ മതിലിന്റെ പ്രചാരണത്തിനിറങ്ങിയ പ്രതിഭാ ഹരി എംഎല്‍എക്കെതിരെ കേസ്. സംഭവം കേസായതോടെ കായംകുളം പോലീസ് സ്‌റ്റേഷനിലെത്തി എംഎല്‍എ 100 രൂപ പിഴയടച്ചു.

30ന് കായംകുളത്ത് വനിതാ മതില്‍ പ്രചാരണത്തിന്‍രെ ഭാഗമായി നടത്തിയ റാലിയിലാണ് എംഎല്‍എ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. റാലിയില്‍ പങ്കെടുത്ത മറ്റുള്ളവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. മാധ്യമങ്ങളില്‍ ചിത്ര സഹിതം വാര്‍ത്ത വന്നതോടെയാണ് പോലീസ് കേസെടുത്തത്.