Connect with us

National

രാമക്ഷേത്ര നിര്‍മാണം നിയമ നടപടികള്‍ അവസാനിച്ച ശേഷം മാത്രം : പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: നിയമ നടപടികള്‍ അവസാനിക്കുംവരെ രാമക്ഷേത്ര നിര്‍മാണത്തിനില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ നിയമ നടപടികള്‍ അവസാനിക്കട്ടെ. സര്‍ക്കാര്‍ എന്ന നിലയില്‍ അതിന് ശേഷം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാണ്. ഭരണഘടനക്ക് അനുസൃതമായി മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ബിജെപി പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതാണെന്നും വാര്‍ത്ത ഏജന്‍സിയായ എന്‍ഐഎക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ഊര്‍ജിത്ത് പട്ടേല്‍ റിസര്‍വ് ബേങ്ക് മേധാവി സ്ഥാനത്തുനിന്നും രാജിവെച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. രാജിക്കാര്യം മാസങ്ങള്‍ക്ക് മുമ്പേ തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹം എഴുതിത്തരുകയുമുണ്ടായി. ഇതെല്ലാം ആദ്യമായാണ് പുറത്തു പറയുന്നതെന്നും മോദി പറഞ്ഞു. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ഊര്‍ജിത് പട്ടേല്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. നോട്ട് നിരോധം വരുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതാണ്. കള്ളപ്പണം കൈവശമുള്ളവര്‍ പിഴയടച്ച് പണം നിക്ഷേപിക്കണമെന്ന് നിര്‍ദേശിച്ചു.എന്നാല്‍ കുറച്ച് പേര്‍ മാത്രമാണ് നിര്‍ദേശം അനുസരിച്ചതെന്നും മോദി പറഞ്ഞു.

Latest