Connect with us

National

മിന്നലാക്രമണം: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ തീവ്രാവാദി ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016 സെപ്തംബര 28ന് നടന്ന മിന്നലാക്രമണത്തിന് പുറപ്പെടും മുമ്പ് സൈനികര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് അദ്ദേഹം എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മിന്നലാക്രമണം വിജയമായാലും പരാജയമായാലും സൂര്യോദയത്തിന് മുമ്പ് തിരിച്ചുപോരണമെന്നാണ് താന്‍ സൈന്യത്തോട് ആവശ്യപ്പെട്ടത്. മിന്നലാക്രമണം ഒരിക്കലും നീട്ടിക്കൊണ്ടുപോകരുതെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. സൈനികരുടെ സുരക്ഷ കണക്കിലെടുത്ത് രണ്ട് തവണ മിന്നലാക്രമണത്തിന്റെ തീയതി മാറ്റിയിട്ടുണ്ട്. ഉറി ഭീകരാക്രമണത്തില്‍ സൈനികര്‍ക്ക് ജീവത്യാഗമുണ്ടായതിന്റെ പ്രതികാരമായിരുന്നു ഈ ആക്രമണം- അല്‍പം വികാരധീനനായി പ്രധാനമന്ത്രി പറഞ്ഞു.

മിന്നലാക്രമണം നടന്ന രാത്രി മുഴുവനും അതിന്റെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. മിന്നലാക്രമണം അങ്ങേയറ്റം അപകടസാധ്യതയുള്ള കാര്യമാണെന്ന് അറിയാമായിരുന്നു. ഇതിലൂടെ തനിക്കുണ്ടാകാന്‍ സാധ്യതയുള്ള രാഷ്ട്രീയ നഷ്ടത്തെക്കുറിച്ചൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ല. സൈനികരുടെ സുരക്ഷയുടെ കാര്യത്തില്‍ മാത്രമായിരുന്നു ഒരേ ഒരു ആശങ്ക. നേരം പുലര്‍ന്ന ശേഷമുള്ള ഒരു മണിക്കൂര്‍ നേരം താന്‍ അങ്ങേയറ്റം ആശങ്കയിലായിരുന്നു. ആക്രമണത്തിന് പുറപ്പെട്ട സൈനികര്‍ ഇനിയും തിരിച്ചെത്തിയില്ലെന്ന് അറിഞ്ഞപ്പോഴായിരുന്നു അത്. മന്ന് യൂണിറ്റുകള്‍ തിരിച്ചെത്തിയായി വിവരം ലഭിച്ചുവെങ്കിലും അവസാനത്തെ സൈനികനും തിരിച്ചുവരാതെ തനിക്ക് ആശ്വാസമായിരുന്നില്ല – പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രത്യേക പരിശീലനം നല്‍കിയാണ് സൈനികരെ ആക്രമണത്തിന് സജ്ജമാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിന്നലാക്രമണത്തെ സൈന്യം പിന്തുണച്ചപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അതില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത് ഭൗര്‍ഭാഗ്യകരമായിരുന്നു. ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാടിനോട് യോജിക്കുന്നതായിരുന്നു അവരുടെ നിലപാടെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.