കാസര്‍കോട്ട് വനിതാ മതില്‍ പൊളിക്കാന്‍ തീയിട്ടു; പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ കല്ലേറും

Posted on: January 1, 2019 5:37 pm | Last updated: January 1, 2019 at 8:20 pm

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വനിതാ മതിലിനു നേരെ ആക്രമണം. വനിതാ മതിലില്‍ പൊളിക്കുകയെന്ന ലക്ഷ്യത്തോടെ കാസര്‍കോട് ടൗണിന് സമീപത്തെ റെയില്‍ ട്രാക്കിലെ പുല്ലുകള്‍ക്കും വയലിനും തീവെച്ചു. ഇതേ തുടര്‍ന്ന് പുക ഉയര്‍ന്നത് വനിതാ മതിലിന് എത്തിയവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. പുക വ്യാപിച്ചതിനെ തുടര്‍ന്ന് ഏതാനും ദൂരം വനിതാ മതില്‍ തീര്‍ക്കാന്‍ സാധിച്ചില്ല.

കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ ഒരു വിഭാഗം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ് കൈയേറി ഉപരോധിച്ചു. ഇതോടെ ഇവിടെ വനിതാമതില്‍ തീര്‍ക്കുന്നതിന് തടസ്സം നേരിട്ടു. ഇതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലേറുമുണ്ടായി. തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ അയ്യപ്പജ്യോതിക്ക് നേരെയും കാസര്‍കോട് ജില്ലയില്‍ ആക്രമണം ഉണ്ടായിരുന്നു.