ലക്ഷങ്ങൾ അണിനിരന്നു; വന്‍മതിലായി വനിതാ മതില്‍

Posted on: January 1, 2019 4:39 pm | Last updated: January 1, 2019 at 7:22 pm

തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന ആഹ്വാനവുമായി കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ലക്ഷക്കണക്കിന് വനിതകള്‍ അണിനിരന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ ഇടതുവശം ചേര്‍ന്നാണ് മതില്‍ തീര്‍ത്തത്. 3.45ന് ട്രയല്‍ പൂര്‍ത്തിയാക്കി 4 മണി മുതല്‍ 4.15 വരെയായിരുന്നു മതില്‍. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ചു.

കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് മന്ത്രി കെ കെ ശൈലജ ആദ്യ കണ്ണിയായി. തിരുവനന്തപുരത്ത് വൃന്ദകാരാട്ട് അവസാന കണ്ണിയായി അണിചേര്‍ന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ബൃന്ദ കാരാട്ടും സിപിഐ നേതാവ് ആനിരാജയും മതിലിനു മുമ്പ് അയ്യങ്കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.