ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ലീഗ് പ്രവര്‍ത്തകന്റെ ഇരു കൈകളും അറ്റു

Posted on: January 1, 2019 2:34 pm | Last updated: January 1, 2019 at 6:56 pm

കോഴിക്കോട്: കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ ഇരു കൈകളും അറ്റു. മറ്റു രണ്ടു പേര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ പറമ്പത്ത് അബ്ദുല്ല മുസ്‌ലിയാര്‍ എന്ന വ്യക്തിയുടെ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്. അബ്ദുല്ല മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ കൈകളാണ് അറ്റുപോയത്.

സംഭവം നടന്ന് ഒരുപാടു സമയം കഴിഞ്ഞിട്ടും ആരും പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. ഇന്നു രാവിലെ വിവരമറിഞ്ഞു പോലീസ് എത്തുമ്പോഴേക്കും സ്ഥലം വൃത്തിയാക്കിയിരുന്നു. കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.