Connect with us

National

റഫാല്‍: സംവാദത്തിനുള്ള കേന്ദ്ര മന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ്. നാളെ പാര്‍ലിമെന്റ് സമ്മേളിക്കുമ്പോള്‍ സംവാദത്തിന് സമയം നീക്കിവെക്കണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ കാര്‍ഗെ സ്പീക്കര്‍ സുമിത്ര മഹാജനിനോടു അഭ്യര്‍ഥിച്ചു. കോണ്‍ഗ്രസ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

ഇടപാടിനെ കുറിച്ച് സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി)യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാറിനെതിരെ അഴിമതി ആരോപിച്ചുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജെ പി സി അന്വേഷണ ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. വിമാനങ്ങളുടെ വില വിവരം വെളിപ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടു പോലും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അത് പുറത്തുവിടാന്‍ തയാറാകാത്തതെന്ന് കാര്‍ഗെ ചോദിച്ചു.

Latest