Connect with us

Kerala

വനിതാ മതില്‍: കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഉത്തരവിനെതിരെ ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബാലാവകാശ കമ്മീഷന്‍. കുട്ടികള്‍ക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ടെന്നിരിക്കെ ഇത്തരമൊരു ഉത്തരവ് ശരിയല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബി സുരേഷ് വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങള്‍ പോലും അംഗീകരിക്കാത്ത തീരുമാനം പിന്‍വലിക്കാന്‍ കോടതി തയ്യാറാകണം. ഉത്തരവ് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരത്തില്‍ തീരുമാനമെടുക്കും മുമ്പ് കോടതിക്കു ബാലാവകാശ കമ്മീഷനെ സമീപിക്കാമായിരുന്നു. ഹൈക്കോടതി നടപടിക്കെതിരെ മേല്‍നടപടി സ്വീകരിക്കുമെന്നും സുരേഷ് പറഞ്ഞു.

18 വയസ്സിനു താഴെയുള്ളവരെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിദ്യാലയങ്ങളിലടക്കം ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.

Latest