തലസ്ഥാനത്ത് യൂത്ത് ലീഗ് -പിഡിപി പ്രവര്‍ത്തകര്‍ നടുറോഡില്‍ ഏറ്റ്മുട്ടി ; നിരവധി പേര്‍ക്ക് പരുക്ക്

Posted on: December 23, 2018 7:07 pm | Last updated: December 23, 2018 at 9:05 pm

തിരുവനന്തപുരം: കഴക്കൂട്ടത്ത് യൂത്ത് ലീഗ് -പിഡിപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റ്മുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യൂത്ത് ലീഗിന്റെ യുവജനയാത്രയുടെ പ്രചാരണ വാഹനവും പിഡിപിയുടെ ജാഥയുടെ വാഹനവും ഒരുമിച്ച് വന്നതാണ് അക്രമത്തില്‍ കലാശിച്ചത്.

വാക്ക്തര്‍ക്കത്തിലാരംഭിച്ച സംഘര്‍ഷം പിന്നീട് ഏറ്റ്മുട്ടലിലേക്ക് നീങ്ങുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും നടുറോഡില്‍ ഇരുവിഭാഗവും ഏറെനേരം ഏറ്റ്മുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.