ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷാ പരിശീലനം

Posted on: December 22, 2018 2:03 pm | Last updated: December 22, 2018 at 2:03 pm

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷാ പരിശീലനത്തിനുള്ള (പ്രിലിംസ്) റെഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

📎 ഡിസംബർ 30 ന് രാവിലെ 11 മണിമുതൽ ഒരു മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെയും ജനുവരി മൂന്നിന് നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
📎 തിരുവനന്തപുരം മണ്ണന്തല ഗവൺമെന്റ് പ്രസ്സിനു സമീപത്തെ അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ അനക്‌സിലാണ് പ്രവേശന പരീക്ഷയും അഭിമുഖവും ക്ലാസുകളും നടത്തുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പ്രവേശനപരീക്ഷയ്ക്ക് 27-12-2018, 5pm വരെ  ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്
🌐 www.ccek.org
☎️ 0471-2313065 , 2311654