ഐഎം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: December 15, 2018 10:25 am | Last updated: December 15, 2018 at 12:11 pm

തൃശൂര്‍: ഫുട്‌ബോള്‍ താരം ഐഎം വിജയന്റെ സഹോദരന്‍ കുറ്റുമുക്ക് ഐനിവളപ്പില്‍ ക്യഷ്ണന്‍(വിജു-52) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 10.30ന് അക്വാട്ടിക് കോംപ്ലക്‌സിനടുത്ത ജംഗ്ഷനിലായിരുന്നു അപകടം.

ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ വിജുവിനെ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. കുട്ടനെല്ലൂര്‍ ഔഷധിയിലെ ജീവനക്കാരനായിരുന്നു.